മാള സഹ. ബാങ്കിൽ വൻ തട്ടിപ്പെന്ന്‌



മാള  മാള  സർവീസ്‌ സഹ ബാങ്കിൽ 2011 മുതൽ നടന്ന വൻ അഴിമതി എണ്ണിയെണ്ണി പറഞ്ഞ്‌ തൃശൂർ ജില്ലാ സഹകരണ ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട്‌.  ഇക്കാലയളവിൽ  പ്രസിഡന്റായിരുന്ന എ ആർ രാധാകൃഷ്ണൻ, ഇപ്പോൾ സസ്പെൻഷനിലുള്ള അസി. സെക്രട്ടറി കെ ബി സജീവ്, ജൂനിയർ ക്ലാർക്ക് ഡോജോ ഡേവിസ് എന്നിവർ ചേർന്നാണ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത്.    ജോയിന്റ്‌ ഡയറക്ടർ നിലവിലെ ബാങ്ക് സെക്രട്ടറിക്ക് അയച്ച കത്തിൽ അഞ്ചുദിവസത്തിനകം കത്തിൽ പറയുന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് പൊലീസിലും വിജിലൻസിലും പരാതി നൽകാനും നിർദേശമുണ്ട്‌.   എ ആർ രാധാകൃഷ്ണന്റെ മകൻ രാകേഷിന്റെ പേരിലും മരുമകൾ ഷിൻഡു രാകേഷിന്റെ പേരിലും മതിയായ രേഖകൾ ഇല്ലാതെ  വായ്പ അനുവദിച്ചു. ഇതേ വസ്തുവിൽ തന്നെ മകൾ എ ആർ രമ്യയുടെ പേരിലും വായ്പ അനുവദിച്ചു.     ലോൺ അപേക്ഷയിലും അനുബന്ധ രേഖകളിലും കാണുന്ന ഒപ്പ് തന്റേതല്ലെന്ന്‌ രമ്യ പൊലീസിൽ പരാതി നൽകിയിയിരുന്നു. അവർ ഒപ്പിടേണ്ട സ്ഥാനത്ത് ടോജോ ഡേവിസ് ആണ് ഒപ്പിട്ടിരിക്കുന്നത്.   14 സെന്റ് പാടമാണ് മൊത്തം 35 ലക്ഷം രൂപയോളം വായ്പക്കായി ഈട് നൽകിയിരിക്കുന്നത്.   ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും ഈട് ഒന്നുമില്ലാതെയും  കള്ള ഒപ്പിട്ടും വായ്പ അനുവദിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. Read on deshabhimani.com

Related News