പെങ്ങാമുക്ക് പഴയ പള്ളിയിൽ 
പെരുന്നാൾ ആഘോഷിച്ചു

പെങ്ങാമുക്ക് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 
ഗജവീരന്മാർ അണിനിരന്നപ്പോൾ


കുന്നംകുളം  പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ്‌  സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ ശിലാസ്ഥാപന പെരുന്നാൾ ആഘോഷിച്ചു.  പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് മൂഖ്യകാര്‍മികത്വം വഹിച്ചു. ബുധന്‍ വൈകിട്ട്‌  പടിഞ്ഞാറ്റുമുറി കുരിശുപള്ളിയില്‍ നിന്ന് സെമിത്തേരിയിലേക്ക് പ്രദക്ഷിണം, സന്ധ്യാനമസ്കാരം, ആശീര്‍വാദം എന്നിവയുണ്ടായി. വ്യാഴം രാവിലെ 8ന് മൂന്നിന്മേല്‍ കുര്‍ബാന. ഫാ. യാക്കോബ്  നെടുവേലി പുത്തൻപുരയിൽ കോർ എപ്പിസ്കോപ്പ, ഫാ. ജോണി ചുങ്കത്ത് എന്നീ വൈദികർ സഹകാർമികരായി. തുടർന്ന് മോർ ഒസ്താത്തിയോസ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്‌തു.   തുടർന്ന്‌ നടന്ന എഴുന്നള്ളിപ്പുകൾ വൈകീട്ട്‌ പള്ളിയിലെത്തി സമാപിച്ചു. 12 ഗജവീരന്മാർ അണിനിരന്നു. പഴയ പള്ളിയെ വണങ്ങി ഗജവീരന്മാർ മടങ്ങിയതോടെ   ആയിരങ്ങൾ പങ്കെടുത്ത പൊതുസദ്യ  നടത്തി.  Read on deshabhimani.com

Related News