അധ്യാപക കലോത്സവം
തൃശൂർ അരണാട്ടുകര യുആർസിയിൽ കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക കലോത്സവം കവി രാവുണ്ണി ഉദ്‌ഘാടനം ചെയ്‌തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഡെന്നി കെ ഡേവിഡ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പ്രമോദ്, ജില്ലാ വൈസ് പ്രസിഡന്റ് ലിജോ ലൂയിസ്, ട്രഷറർ ബിനോയ് ടി മോഹൻ, ജോ. സെക്രട്ടറി സജി സി പോൾസൺ, കെ സുനിൽ എന്നിവർ സംസാരിച്ചു. 12 സബ് ജില്ലകളിലെ അധ്യാപകരുടെ വിവിധ മത്സരങ്ങൾ നടന്നു. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. Read on deshabhimani.com