ആമ്പല്ലൂർ വീണ്ടും ചുവന്നു
സീതാറാം യെച്ചൂരി നഗർ (ജോർജ് ടൗൺ, ആമ്പല്ലൂർ) അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനുമായി തൊഴിലാളി പോരാട്ടങ്ങളാൽ ചുവന്ന ആമ്പല്ലൂർ വീണ്ടും ചെമ്പട്ട് പുതച്ചു. ഉജ്വല പ്രകടനത്തോടെ സിപിഐ എം കൊടകര ഏരിയ സമ്മേളനത്തിന് സമാപനം. അളഗപ്പ ടെക്സ്റ്റെയിൽസ് പടിക്കൽ നിന്ന് സീതാറാം യെച്ചൂരി നഗറിലേക്ക് (ജോർജ് ടൗൺ ആമ്പല്ലൂർ) ചുവപ്പ് സേന പരേഡും ഉണ്ടായിരുന്നു. നൂറു കണക്കിന് യുവാക്കൾ അണി നിരന്ന പരേഡും ആയിരങ്ങൾ അണിനിരന്ന പ്രകടനവും, ധീര രക്തസാക്ഷി എം വി മണികണ്ഠന്റെ ചുടു രക്തം വീണു ചുവന്ന ആമ്പല്ലൂരിനെ ചുവപ്പ് രാശി അണിയിച്ചു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി കെ ശിവരാമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ രാമചന്ദ്രൻ, എം ആർ രഞ്ജിത്, കെ ജെ ഡിക്സൻ, ഇ കെ അനൂപ്, പി ആർ പ്രസാദൻ, സോജൻ ജോസഫ്, പി കെ വിനോദൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com