ജില്ലാ മത്സരം 20ന്‌



തൃശൂർ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13ന്റെ ജില്ലാതല മത്സരം 20ന്‌ നടക്കും.  രാവിലെ ഒമ്പതിന്‌ തൃശൂർ സിഎംഎസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. രാവിലെ 10ന്‌ മത്സരങ്ങൾ ആരംഭിക്കും. 8.30 മുതൽ ഒമ്പത്‌ വരെയാണ്‌ രജിസ്‌ട്രേഷൻ.  ഉപജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ജില്ലാതലത്തിൽ മത്സരിക്കുന്നത്‌. ജില്ലാതല മത്സരത്തിൽ ഓരോ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്‌ യഥാക്രമം 10,000, 5000 രൂപവീതം സമ്മാനത്തുകയും മെമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതല മത്സരത്തോടനുബന്ധിച്ച്‌ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്‌ ശാസ്‌ത്ര പാർലമെന്റും സംഘടിപ്പിക്കും. Read on deshabhimani.com

Related News