അങ്കണവാടി ജീവനക്കാർ മാർച്ചും ധർണയും നടത്തി

അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വനിത ശിശു വികസന ഓഫീസിലേക്ക്‌ നടത്തിയ മാർച്ചും ധർണയും സിഐടിയു സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു ) വനിത–- ശിശു വികസന ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തി.  സിഐടിയു സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സുലജ പത്മനാഭൻ അധ്യക്ഷയായി. സിബിഇ, പോഷൺ ട്രാക്കർ  തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട തുക പെട്ടെന്ന് ലഭ്യമാക്കുക, കേന്ദ്ര സർക്കാർ, പെൻഷൻ അനുവദിക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ അങ്കണവാടി ജീവനക്കാരെ ഉൾപ്പെടുത്തുക, പൊതു വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി അങ്കണവാടികൾ ഇല്ലായ്‌മ  ചെയ്യുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സിഐടിയു ജില്ലാ സെകട്ടറി ടി സുധാകരൻ,  ജില്ലാ കമ്മിറ്റി അംഗം എം ആർ രാജൻ,  അസോസിയേഷൻ ജില്ലാ സെക്രട്ടറി എം എസ് പ്രേമലത, പി കെ ബിന്ദു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News