സ്‌മാരക പുരസ്‌കാരം 
ടീസ്ത സെതൽവാദിന്‌ സമ്മാനിച്ചു

പ്രൊഫ. വി അരവിന്ദാക്ഷൻ പുരസ്‍കാരം ടീസ്റ്റ സെതൽവാദിന് സിപിഐ എം പൊളിറ്റ് ബ്യുറോ അംഗം എം എ ബേബി സമ്മാനിക്കുന്നു


തൃശൂർ  പ്രൊഫ. വി അരവിന്ദാക്ഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അരവിന്ദാക്ഷൻ അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു.  പ്രൊഫ. വി അരവിന്ദാക്ഷൻ സ്‌മാരക പുരസ്‌കാരം മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന്‌ എം എ ബേബി സമ്മാനിച്ചു.  ‘ഫെഡറലിസം, ഭാഷാനീതി; ബഹുസ്വരത ഫാസിസത്തിനെതിരായ ഭരണഘടനാ പ്രതിരോധം' വിഷയത്തിൽ ടീസ്ത സെതൽവാദ്‌ പ്രഭാഷണം നടത്തി.  ഫൗണ്ടേഷൻ പ്രസിഡന്റ്‌ കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പ്രൊഫ. വി അരവിന്ദാക്ഷനെ അനുസ്‌മരിച്ചു. "ഇന്ത്യയുടെ ബഹുസ്വരത ' വിഷയത്തിൽ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിൽ വിജയികളായ ശ്രേയ ശ്രീകുമാർ, ജിഫിൻ ജോർജ്, ടി പി അമ്പിളി എന്നിവർക്ക് സമ്മാനം നൽകി. ഡോ. എൻ ദിവ്യ, ഡോ. പി രൺജിത്ത്, പി എസ് ഇക്ബാൽ, സി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News