വാർത്തക്കെതിരെ 
നിയമ നടപടി സ്വീകരിക്കും



തൃശൂർ കൈരളി അഗ്രികൾച്ചർ മൾട്ടി സ്‌റ്റേറ്റ്‌ കോ ഓപ്പറേറ്റീവ്‌  സൊസൈറ്റിക്കെതിരെയുള്ള വസ്‌തുതാ വിരുദ്ധമായ വാർത്തകൾ പിൻവലിച്ച്‌ യഥാർഥ വാർത്ത നൽകിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന്‌ സൊസൈറ്റി ചെയർമാൻ കെ വി അശോകൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും പ്രവർത്തന പരിധിയുള്ള  സൊസൈറ്റിയെ തകർക്കുന്നതിന്‌ വേണ്ടി ചെയർമാനെതിരെ ഒരു ചാനലിനെ കൂട്ടുപിടിച്ച്‌ ചിലർ വസ്‌തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൊസൈറ്റി ഡിജിഎം മഹേഷ്‌, എച്ച്‌ ആർ മാനേജർ പ്രിയദർശിനി, ഡയറക്ടർമാരായ ജെസ്‌ലിൻ  ജെയിംസ്‌, നിഷ രാജു എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News