മലയോര ഹൈവേ നിർമാണം : യോഗം ചേർന്നു
പുതുക്കാട് മലയോര ഹൈവേ നിർമാണത്തിനായി തൃശൂർ കലക്ടറേറ്റിൽ യോഗം ചേർന്നു. നിർമാണത്തിനായി വനഭൂമി ഏറ്റെടുക്കുന്നതിനു പകരമായി റവന്യൂ ഭൂമി നൽകുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗമാണ് കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നിർദേശപ്രകാരം ചേർന്നത്. എഡിഎം പി മുരളി, ചാലക്കുടി ഡിഎഫ്ഒ എം വെങ്കിടേശ്വരൻ, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനിയർ ഷിബു കൃഷ്ണരാജ്, ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, എൽ ആർ തഹസിൽദാർമാരായ ആന്റോ ജേക്കബ് (ചാലക്കുടി ), സി പി ശ്രീകല (ചാവക്കാട് ), എൻ ജയന്തി(മുകുന്ദപുരം ), കെ എം ഷർമിള (കിഫ്ബി സ്പെഷ്യൽ തഹസിൽദാർ), കെ യു ജയകൃഷ്ണൻ (ഡി എഫ് ഒ ഓഫീസ് തൃശൂർ ) എന്നിവർ യോഗത്തിൽ പങ്കെടുത്തു. മലയോര ഹൈവേ നഷ്ടപരിഹാര വനവൽക്കരണത്തിനായി റവന്യൂ ഭൂമി കണ്ടെത്തുന്നതിന് 19 ന് സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. Read on deshabhimani.com