കടവല്ലൂർ അന്യോന്യത്തിന് പ്രൗഢാരംഭം

കടവല്ലൂർ അന്യോന്യത്തിന്റെയും അന്തർദേശീയ സെമിനാറിന്റെയും ഉദ്ഘാടനം കാലടി സംസ്കൃത സർവകലാശാലാ 
വൈസ് ചാൻസലർ ഡോ. കെ കെ ഗീതാകുമാരി നിർവഹിക്കുന്നു


കുന്നംകുളം   വേദമന്ത്രങ്ങളുടെ വാഗ്മയ ശേഷിയും പാണ്ഡിത്യവും അളവുകോലാകുന്ന കടവല്ലൂർ അന്യോന്യത്തിന് തുടക്കം. അന്യോന്യത്തിന്റെയും അനുബന്ധമായി സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാറിന്റെയും ഉദ്ഘാടനം കാലടി സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ കെ ഗീതകുമാരി നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം കെ സുദർശനൻ അധ്യക്ഷനായി. പുറനാട്ടുകര ആശ്രമം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ, റിട്ട. പ്രെഫസർ സി ആർ സുഭദ്ര, സി എം നീലകണ്ഠൻ, പ്രേം രാജ് ചൂണ്ടലാത്ത്, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, സി എ രാമനുണ്ണി എന്നിവർ സംസാരിച്ചു. ഈ വർഷത്തെ വേദബന്ധു പുരസ്കാരം സുധ ബാലകൃഷ്ണന് കെ കെ ഗീതാകുമാരി സമ്മാനിച്ചു. തുടർന്ന് അന്യോന്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും  പ്രശ്സത കൂടിയാട്ട കലാകാരി കലാമണ്ഡലം ഗിരിജയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പ്രദർശനവും നടന്നു. ശനി പകൽ പത്തിനും, പകൽ രണ്ടിനുമായി  അന്തർദേശീയ സെമിനാറിൽ  എട്ട്‌ പ്രബന്ധങ്ങളുടെ അവതരണം നടക്കും. ഡോക്ടർ എസ് എ എസ് ശർമ, ടി പി മഹാദേവൻ എന്നിവർ മോഡറേറ്റർമാരാകും. Read on deshabhimani.com

Related News