കെഎസ്എഫ്ഇ ഏജന്റസ് അസോ. കൺവൻഷൻ
തൃശൂർ കെഎസ്എഫ്ഇ ഏജന്റസ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷനും വിദ്യാർഥികൾക്കുള്ള അനുമോദനവും കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏജന്റുമാർക്ക് കെഎസ്‌എഫ്‌ഇ നൽകിയിട്ടുള്ള ഓൺലൈൻ പണമിടപാടിനുള്ള പിഒഎസ് മെഷീൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ഉന്നത വിജയം കൈവരിച്ച 2023–--24 അധ്യയന വർഷത്തിലെ എസ്‌എസ്‌എൽസി/ പ്ലസ്‌ടു വിദ്യാർഥികൾക്കുള്ള ഉപഹാരവും എംഎൽഎ നൽകി. ജില്ലാ പ്രസിഡന്റ് ഷഫീക്കലി അധ്യക്ഷനായി. എ അജിത് കുമാർ, ടെസി ഫ്രാൻസിസ്, ഇ കെ സുനിൽ, സുമ രഘുനാഥ് എന്നിവർ സംസാരിച്ചു. Read on deshabhimani.com