ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി സ്വർണ നിവേദ്യക്കിണ്ണം
ഗുരുവായൂർ ഗുരുവായൂർ ക്ഷേത്രത്തിൽ 311.50 ഗ്രാം തൂക്കം വരുന്ന സ്വർണ നിവേദ്യക്കിണ്ണം വഴിപാടായി ലഭിച്ചു. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദാണ് വഴിപാട് സമർപ്പിച്ചത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ ഏറ്റുവാങ്ങി. ഏകദേശം 38.93 പവൻ തൂക്കവും 25 ലക്ഷം രൂപ വിലവരുന്നതുമാണ് സ്വര്‍ണക്കിണ്ണം. ക്ഷേത്രം അസി. മാനേജർ കെ കെ സുഭാഷ്, പ്രസാദിന്റെ കുടുംബാംഗങ്ങൾ എന്നിവർ സംസാരിച്ചു. Read on deshabhimani.com