കൊടുങ്ങല്ലൂര്‍ വെള്ളക്കെട്ടില്‍



കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂരില്‍ കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മരം വീണ് വൈദ്യുതി മുടങ്ങി. കൊടുങ്ങല്ലൂരിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കനോലി കനാൽ പരിസരത്തെ നൂറിലധികം വീടുകളിൽ വെള്ളം കയറി. ചനപ്പുരയിലെ ദളവ കുളം കരകവിഞ്ഞതോടെ പരിസരത്തെ റോഡും പരിസരവും വെള്ളത്തിലായി. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ നീർച്ചാലുകൾ അടഞ്ഞത് മൂലം പാതയ്‌ക്കിരുവശവും വെള്ളക്കെട്ടാണ്. കയ്‌പമംഗലം ആർപി യു പി സ്കൂളിലും കൂളിമുട്ടം നഫീസ എൽപി സ്കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. രണ്ട് കുടുംബങ്ങളിലെ എട്ടുപേരാണ് ക്യാമ്പുകളിലുള്ളത്. മേത്തല കണ്ടംകുളം ക്ഷേത്രത്തിന് സമീപമാണ് വലിയ മാവ് കാറ്റിൽ ഒടിഞ്ഞുവീണത്. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. Read on deshabhimani.com

Related News