ഞാറ്റടിയിലും പുത്തൻചുവടുമായി‌ ഗ്രീന്‍ ആര്‍മി



തൃശൂർ കോവിഡ്കാല കാർഷിക പ്രതിസന്ധിയെ മറികടക്കാൻ കർഷകർക്ക് യന്ത്രവൽക്കരണ സഹായമൊരുക്കി ഗ്രീൻ ആർമി.  യന്ത്രവൽക്കരണ നടീൽ ആരംഭിച്ചഗ്രീൻ ആർമി ഞാറ്റടിയിലും യന്ത്രവൽക്കരണത്തിന് തുടക്കമിട്ടു.   മണ്ണ് ഒഴിവാക്കി ചകിരി കമ്പോസ്റ്റ് വെർമി കമ്പോസ്റ്റ് ചേർന്ന് യന്ത്രമുപയോഗിച്ച് ട്രേയിലാണ് ഞാറ്റടി തയ്യാറാക്കുന്നത്. സാധാരണ കർഷകർ ഉപയോഗിക്കുന്ന വിത്തിന്റെ  മൂന്നിലൊരു ഭാഗം മാത്രമേ യന്ത്ര ഞാറ്റടിയിൽ വേണ്ടൂ. ജൈവരീതിയിൽ തയ്യാറാക്കുന്ന ഞാറ്റടിയിലൂടെ പാടശേഖരത്തിലെ മണ്ണിനെ തിരിച്ചുപിടിക്കാനാവും.  പോളി ഹൗസിലും തുറന്ന സ്ഥലത്തുമായാണ് ഞാറ്റടി തയ്യാറാക്കുന്നത്. ഇത്തരത്തിലാവുമ്പോൾ പത്തുദിവസംകൊണ്ട് നടീൽ പ്രവൃത്തി ചെയ്യാനാകും. കാർഷിക സർവകലാശാലാ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷന്റെ സഹായത്തോടെയാണ് ഞാറ്റടി തയ്യാറാക്കുന്നത്. കഴിഞ്ഞവർഷം വളപ്രയോഗത്തിന് തയ്യാറാക്കിയ പാക്കേജ് കർഷകർക്ക് സ്വീകാര്യമായിരുന്നു. റെഡിമെയ്ഡ് ഞാറ്റടിയും വളപ്രയോഗ പാക്കേജും നടപ്പാക്കുന്ന കർഷകർക്ക് ഹെക്ടറിന് എട്ടുമുതൽ പത്തുടൺവരെ വിളവ് ഉറപ്പാക്കാം.   നെൽകൃഷിയിൽ  കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന ഒന്നായി ഗ്രീൻ ആർമിയുടെ ഈ മാതൃക മാറും. യന്ത്രവൽകൃത ഞാറ്റടിക്കു പ്രത്യേക സബ്സിഡി സർക്കാർ അനുവദിക്കണമെന്ന് ഗ്രീൻ ആർമി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News