ചാവക്കാട് നിന്ന് 
കാണാതായ 2 കുട്ടികളെ 
ബം​ഗളൂരുവില്‍ 
കണ്ടെത്തി



 ചാവക്കാട്  ചാവക്കാട് നിന്ന് കാണാതായ രണ്ട് കുട്ടികളെ ബം​ഗളൂരുവില്‍ കണ്ടെത്തി.  13 നാണ് ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികൾ വീടുവിട്ടുപോയത്. ഇവർ ട്രെയിനിൽ മംഗലാപുരത്ത് എത്തിയതായും അവിടെ നിന്നും ഇവർ പരിചയപ്പെട്ട ഒരാളിന്റെ കൈയിൽ നിന്നു പണംവാങ്ങി ബം​ഗളൂരുവിലേക്ക് പോയതായും അന്വേഷക സംഘത്തിന് വിവരം ലഭിച്ചു. പൊലീസ് ബം​ഗളൂരുവില്‍ നിന്നും ചാവക്കാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി വി വിമലിന്റെ നേതൃത്വത്തിൽ ഇവരെ കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു. എസ്‌ഐമാരായ പ്രീത ബാബു, യു ശ്രീജി എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News