പോക്സോ കേസിൽ സ്‌കൂൾ ബസ്‌ ഡ്രൈവറെ അറസ്റ്റ് ചെയ്തു



പാവറട്ടി സ്‌കൂൾ വിദ്യാർഥിനിയെ  ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ ബസ്‌ ഡ്രൈവറെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശി ചിന്നാരിൽ വീട്ടിൽ മുഹമ്മദ് സഫാനെ (22)യാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ ജി കൃഷ്ണകുമാർ, എസ് ഐ ഡി വൈശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് നടപടി. Read on deshabhimani.com

Related News