ഗണേശമംഗലം ബീച്ചിൽ കടലേറ്റം രൂക്ഷം



വാടാനപ്പള്ളി ഗണേശമംഗലം ബീച്ചിൽ കടലേറ്റം രൂക്ഷം. വാടാനപ്പള്ളി ബീച്ചിന് വടക്കാണ്‌ ബുധനാഴ്ച രാവിലെ മുതൽ ശക്തമായ കടലേറ്റം ഉണ്ടായത്. തിരമാലകൾ കരയിലേക്ക് അടിച്ച്‌ നിരവധി വീടുകളിൽ വെള്ളം കയറി.  തെങ്ങുകളും കടപുഴകി. പ്രദേശത്തെ കടലിനോട് ചേർന്ന റോഡ് പൂർണമായും തകർന്ന നിലയിലാണ്.  പൊക്കാഞ്ചേരിയിലും കടലേറ്റം രൂക്ഷമായി തുടരുന്നുണ്ട്‌. വാടാനപ്പള്ളി ബീച്ചിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് മീറ്റർ കണക്കിന് കര കടലെടുത്തിരുന്നു. ഇതേത്തുടർന്ന് സർക്കാർ ഇവിടെ കടൽഭിത്തി നിർമിച്ചു. എന്നാൽ ബീച്ചിന് വടക്കുവശത്ത്‌ ഭിത്തിക്ക് മുകളിലൂടെ ശക്തമായ തിരമാല അടിച്ച് കയറി കടൽഭിത്തി നശിച്ചു.  പൊക്കാഞ്ചേരി മുതൽ വാടാനപ്പള്ളി ബീച്ച് വരെയുള്ള സീ വാൾ റോഡിനും നാശമുണ്ടായി. ഇവിടെ മാത്രം 300 മീറ്ററോളം കര കടലെടുത്തു. ഇതിനിടയിലാണ് കള്ളക്കടൽ പ്രതിഭാസംമൂലം വീണ്ടും കടലേറ്റം ശക്തമായത്‌. Read on deshabhimani.com

Related News