കോഫീഹൗസ് ജീവനക്കാരുടെ സത്യഗ്രഹം ശക്തം



തൃശൂർ ഇന്ത്യൻ കോഫീ ബോർഡ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത തൊഴിലാളികളെ അന്യായമായി സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ ഇന്ത്യൻ കോഫീ ഹൗസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)  നേതൃത്വത്തിൽ ജീവനക്കാർ നടത്തുന്ന സത്യഗ്രഹം അഞ്ച്‌ ദിവസം പിന്നിട്ടു. വടക്കേ ബസ് സ്റ്റാൻഡ്‌ പരിസരത്തെ ഇന്ത്യൻ കോഫീഹൗസിന്‌ മുന്നിലാണ്‌   സത്യഗ്രഹം.  അഞ്ചാം ദിവസ സത്യഗ്രഹ സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി ഹരിദാസ്  ഉദ്ഘാടനം ചെയ്തു. കോഫീഹൗസ് യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി  മാർട്ടിൻ വർഗീസ്  അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ മനോജ് കുമാർ, ഓട്ടോറിക്ഷ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ അശോകൻ, യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറി പി പ്രകാശൻ, കെ പ്രദീപ്കുമാർ, ടി വി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News