ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവൻ സ്വര്‍ണകിരീടം വഴിപാട്



  ഗുരുവായൂർ ​ഗുരുവായൂർ ക്ഷേത്രത്തിൽ 25 പവൻ തൂക്കം വരുന്ന സ്വർണകിരീടം  വഴിപാടായി ലഭിച്ചു.  പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ്   ക്ഷേത്രത്തിൽ കിരീടം സമർപ്പിച്ചത്. കഴിഞ്ഞ  ഒക്ടോബറിൽ പൊന്നോടക്കുഴലും രതീഷ് മോഹൻ സമർപ്പിച്ചിരുന്നു. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസിസ്റ്റന്റ് മാനേജർ എ വി പ്രശാന്ത്, രതീഷ് മോഹന്റെ  കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രത്തിൽ ബധനാഴ്ച നടന്ന പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും കണ്ണന് പൊന്നിൻ കിരീടം ചാർത്തിയായിരുന്നു പൂജ നിർവഹിച്ചത്. 200.53 ഗ്രാം (25.05 പവൻ) തൂക്കമുള്ള കിരീടം ദുബായിൽ നിർമിച്ചതാണ്. Read on deshabhimani.com

Related News