ഡിസംബർ 5ന്റെ ചുമട്ടുതൊഴിലാളി പണിമുടക്ക്‌ സംയുക്ത യോഗം



തൃശൂർ സംയുക്ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിൽ   ഡിസംബർ 5ന്‌  നടക്കുന്ന ചുമട്ടുതൊഴിലാളി പണിമുടക്കും കലക്ടറേറ്റ്‌ മാർച്ചും വിജയിപ്പിക്കാൻ ജില്ലാ തല യോഗം ചേർന്നു.  ചുമട്ടുതൊഴിലാളി  നിയമം ഭേദഗതി ചെയ്യുക, എൻഎസ്‌എഫ്‌എയിലെ കൂലി വർധനവ്‌ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, തടിവെട്ട്‌ മേഖലയിൽ എഎൽഒ കാർഡ്‌ അനുവദിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്കും മാർച്ചും.  സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ സുന്ദരൻ കുന്നത്തുള്ളി, കെ ആർ രവി, ടി സുധാകരൻ, എൻ എൻ ദിവാകരൻ, എം ആർ കൃഷ്‌ണൻകുട്ടി (സിഐടിയു), വി എ ഷംസുദീൻ (ഐഎൻടിയുസി), സേതു തിരുവെങ്കിടം(ബിഎംഎസ്‌), പി ശ്രീകുമാർ, പി ഡി റെജി( എഐടിയുസി) എന്നിവർ സംസാരിച്ചു. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്‌, എഐടിയുസി, എസ്‌ടിയു, കെടിയുസി എം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്‌ പണിമുടക്ക്‌. Read on deshabhimani.com

Related News