ചിമ്മിനി ഡാമിൽ
നിന്നും തുറന്നു
വിടുന്ന ജലത്തിന്റെ അളവ് കുറച്ചു



വരന്തരപ്പിള്ളി ചിമ്മിനി ഡാമിൽ നിന്നുള്ള ജലം ഉപയോഗിച്ചുള്ള വൈദ്യുതോൽപ്പാദനം ശനി  വൈകീട്ട് 5.10 മുതൽ താൽക്കാലികമായി നിർത്തിയാതായി അതികൃതർ അറിയിച്ചു. ജില്ലാ ഭരണകേന്ദ്രത്തിൽ നിന്നുള്ള നിർദേശമനുസരിച്ച് ഡാമിൽ നിന്നും കുറുമാലി പുഴയിലേക്ക് സ്ലുയ്‌സ് വാൽവിലൂടെ വിട്ടു നൽകുന്ന ജലത്തിന്റെ അളവ് കുറച്ചതാണ് വൈദ്യുതോൽപാദനം നിർത്താൻ കാരണം.  ദിനംപ്രതി 0.2 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണ് ശനിയാഴ്ച വൈകീട്ട് മുതൽ തുറന്ന് വിടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ 1.50 ദശലക്ഷം ഘന മീറ്റർ ജലമാണ് ഡാമിൽ നിന്നും തുറന്നു  വിട്ടത്. Read on deshabhimani.com

Related News