പെൻഷനേഴ്‌സ് യൂണിയൻ ധർണ ഡിസംബർ 10ന്
തൃശൂർ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10ന് കലക്ടറേറ്റ് , താലൂക്ക് ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും നടക്കും. 11–-ാം പെൻഷൻ പരിഷ്‌കരണ-ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക. 12–--ാം പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ആരംഭിക്കുക, മെഡിസിപ്പ് അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജില്ലയിൽ 22 ബ്ലോക്ക് കേന്ദ്രങ്ങളിൽ സമരം നടത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഇ വി ദശരഥൻ അധ്യക്ഷനായി. സെക്രട്ടറി കെ ചന്ദ്രമോഹൻ സംസാരിച്ചു. Read on deshabhimani.com