നിപ്മറും ജിഇസി തൃശൂരും 
ധാരണാ പത്രത്തില്‍ ഒപ്പിട്ടു

ധാരണാ പത്രം മന്ത്രി ആർ ബിന്ദുവിന്റെ സാന്നിധ്യത്തില്‍ കൈമാറുന്നു


മാള  ഭിന്നശേഷി മേഖലയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് ആളൂർ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനും (നിപ്മര്‍), തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജും ധാരണാ പത്രത്തില്‍ ഒപ്പിട്ടു. ഭിന്നശേഷി സഹായ സാങ്കേതിക വിദ്യകളുടെ വികസനം, ഇരു സ്ഥാപനങ്ങളിലെയും ഗവേഷണ വികസനസൗകര്യങ്ങൾ പങ്കിടല്‍, അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി ഏറ്റെടുക്കുന്നത്തിനായാണ് ധാരണാ പത്രം. നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സി ചന്ദ്രബാബു, തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ മീനാക്ഷിക്കുട്ടി എന്നിവര്‍ ഒപ്പിട്ട ധാരണാ പത്രം നിപ്മറില്‍ വച്ച് മന്ത്രി ആർ ബിന്ദുവിന്റെ സാന്നിധ്യത്തില്‍ കൈമാറി. Read on deshabhimani.com

Related News