വിദ്യാർഥികൾക്കായി സൗജന്യ മ്യൂസിയം സന്ദർശനം
തൃശൂർ ലോക പൈതൃക വാരത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന് കീഴലുള്ള മുസിരിസ് പൈതൃക പദ്ധതി വിവിധ പരിപാടികൾ സംഘടിപ്പിക്കും. പദ്ധതിക്കു കീഴിലെ മ്യൂസിയങ്ങളിൽ 19 മുതൽ 25 വരെയാണ് പരിപാടികൾ. "സഞ്ചാരം പൈതൃകത്തിലൂടെ' വിദ്യാർഥികൾക്കായി സൗജന്യ മ്യൂസിയം സന്ദർശനം, 23ന് വൈകിട്ട് അഞ്ചിന് പാലിയം മ്യൂസിയത്തിൽ "നാലുകെട്ട് ’- വനിതകളുടെ കൂട്ടായ്‌മയും രാത്രി പൈതൃക നടത്തം, പരമ്പരാഗത കലാരൂപത്തിന്റെയും കരവിരുതുകളുടെയും പ്രദർശനം. 24ന് രാവിലെ കോട്ടയിൽ കോവിലകം, ചേന്ദമംഗലം മേഖലയിൽ "സിറ്റാഡൽ ഓഫ് ഫെയ്ത്, -സ്കെച്ച് ആൻഡ് വാക്ക്', 29ന് കൊടുങ്ങല്ലൂരിൽ "മെമ്മറി ലൈൻ" - ത്രിദിന ആർട് വർക്ക് ഷോപ്പും നടത്തും. പ്രധാന മ്യൂസിയങ്ങളിൽ കുടുംബശ്രീയുടെ ലഘു ഭക്ഷണ വിൽപ്പന കേന്ദ്രങ്ങൾ, മുസിരിസ് പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം വിൽപ്പന എന്നിവയും ഒരുക്കും. കൂടാതെ 23ന് രാത്രി എട്ട് വരെ ചേന്ദമംഗലം, പാലിയം മ്യൂസിയങ്ങൾ പൊതുജനങ്ങൾക്ക് പകുതി നിരക്കിൽ സന്ദർശിക്കാം. വനിതകളുടെ പൈതൃക നടത്തം രജിസ്റ്റർ ചെയ്യാൻ 9746760810, വിദ്യാർഥികൾക്കുള്ള സൗജന്യ മ്യൂസിയം സന്ദർശനം രജിസ്റ്റർ ചെയ്യാൻ 0480-2807717, 9745398487 എന്നീ നമ്പറിലും ബന്ധപ്പടണമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ കെ മനോജ് കുമാർ അറിയിച്ചു. Read on deshabhimani.com