ന്യൂനപക്ഷ അവകാശ 
ദിനാചരണം 18ന്



തൃശൂർ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ബുധനാഴ്ച തൃശൂർ മുനിസിപ്പൽ ടൗൺഹാളിൽ ന്യൂനപക്ഷ അവകാശ ദിനാചരണം നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 2.30 ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷനാകും. മാധ്യമ പ്രവർത്തകൻ ടി എം ഹർഷൻ മുഖ്യപ്രഭാഷണം നടത്തും. എ സൈഫുദീൻ, പി റോസ, പി എം സനീറ, ഫാ. നൗജിൻ വിതയത്തിൽ, അഡ്വ. പി യു അലി, റോണി അഗസ്റ്റിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News