സാങ്കേതിക കുരുക്കുകളിൽ പരിഹാരം: മന്ത്രി ആർ ബിന്ദു
ഇരിങ്ങാലക്കുട സാങ്കേതിക കുരുക്കിൽപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ കഴിയുന്നുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. സാധാരണക്കാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ പരിഹരിക്കാൻ അദാലത്തിനാവുന്നുണ്ട്. 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാർ പങ്കെടുത്ത് നടത്തിയ അദാലത്തിന്റെ തുടർച്ചയായാണ് ഡിസംബർ, ജനുവരി മാസങ്ങളിലായി നടത്തുന്നതെന്നും അവർ പറഞ്ഞു. Read on deshabhimani.com