ഹോമിയോ ആശുപത്രിക്ക്‌ 5 നിലകളിൽ 
പുതിയ മന്ദിരം

വെള്ളിയാഴ്ച മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യുന്ന ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടം


തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ഹോമിയോ ആശുപത്രിക്ക്‌  ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അഞ്ചുനില കെട്ടിടമൊരുങ്ങി. കിടത്തി ചികിത്സയുൾപ്പെടെ വിപുലമായ സൗകര്യമാണുള്ളത്‌. തുടർ എൽഡിഎഫ്‌  സർക്കാരിന്റെ രണ്ടാംവാർഷിക സമ്മാനമായി വെള്ളി  പകൽ 12ന്‌ മന്ത്രി വീണാ ജോർജ്‌ നാടിന്‌ സമർപ്പിക്കും. പാലിയേറ്റീവ്‌ വാർഡ്‌, പീഡിയാട്രിക്‌ വാർഡ്‌, ആൺ–-പെൺ വാർഡ്‌, പേ വാർഡുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ  അനുവദിച്ച  4.77 കോടി ചെലവിട്ടാണ്‌ നാല്‌, അഞ്ച്‌ നിലകൾ നിർമിച്ചത്‌. ലിഫ്‌റ്റും  നിർമിച്ചു.   1958 ൽ കിഴക്കുംപാട്ടുകരയിലാണ്‌ ആശുപത്രി  ആരംഭിച്ചത്‌.  സ്ഥലപരിമിതിമൂലം 2011ൽ പൂത്തോളിലേക്ക്‌ മാറ്റാൻ നടപടിയായി. പത്തുകോടി ചെലവിട്ടാണ്‌ മൂന്നുനില  കെട്ടിടം നിർമിച്ചത്‌. അൾട്രാ സൗണ്ട്‌ സ്‌കാനിങ്, ക്ലിനിക്കൽ ലാബ്‌ എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്‌.  ജനറൽ ഒപി, സ്‌പെഷ്യൽ ഒപി, ഫാർമസി തുടങ്ങിയവയും പ്രവർത്തിക്കുന്നു.  Read on deshabhimani.com

Related News