കുമാർ കലാസദന്റെ കുടുംബത്തെ 
സഹായിക്കാൻ സ്മൃതി സന്ധ്യ സംഘടിപ്പിക്കും



ചാലക്കുടി അകാലത്തിൽ വിട്ടുപിരിഞ്ഞ  പുല്ലാങ്കുഴൽ കലാകാരൻ കുമാർ കലാസദന്റെ കുടുംബത്തെ സഹായിക്കാനായുള്ള ധനശേഖരാർഥം ശനിയാഴ്ച വൈകീട്ട് 6ന് ചാലക്കുടി ഫാസ് ഓഡിറ്റേറിയത്തിൽ സ്മൃതി സന്ധ്യ സംഘടിപ്പിക്കുമെന്ന് കുടുംബ സഹായനിധി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എബി ജോർജ്‌, വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, സംവിധായകൻ സുന്ദർദാസ് തുടങ്ങിയവർ സംബന്ധിക്കും. സുധീപ് കുമാർ, രാജേഷ് ചേർത്തല, റീന മുരളി, കലാഭവൻ ബിന്ദു, സന്നിധാനന്ദൻ, ശ്രീനാഥ് തുടങ്ങിയവർ പങ്കെടുക്കുന്ന കലാസന്ധ്യയാണ് ഒരുക്കുന്നത്. വാർത്താസമ്മേളനത്തിൽ അന്നമനട ബാബുരാജ്, കലാഭവൻ ജയൻ, അന്നമനട സുരേഷ്, പി എം അസീസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.   Read on deshabhimani.com

Related News