ഹിരണ്യന് നാടിന്റെ അന്ത്യാഞ്‌ജലി
തൃശൂർ അന്തരിച്ച കവിയും അധ്യാപകനുമായിരുന്ന പ്രൊഫ. കെ കെ ഹിരണ്യന് സാംസ്‌കാരിക നഗരിയുടെ അന്ത്യാഞ്‌ജലി. സാഹിത്യ അക്കാദമി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ എഴുത്തുകാരും രാഷ്‌ട്രീയ നേതാക്കളും ശിഷ്യരും സാംസ്‌കാരിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ അന്ത്യോപചാരമർപ്പിക്കാനെത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്, പി ബാലചന്ദ്രൻ എംഎൽഎ, കോർപറേഷൻ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, കെ കെ വത്സരാജ്, വി എസ് സുനിൽകുമാർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് വി ഡി പ്രേംപ്രസാദ്, സെക്രട്ടറി എം എൻ വിനയകുമാർ,എഴുത്തുകാരായ ഐ ഷൺമുഖദാസ്, കെ സി നാരായണൻ, എം പി സുരേന്ദ്രൻ, സന്തോഷ് ഏച്ചിക്കാനം, മനോജ് ജാതവേദര്, അൻവർ അലി, വിജയരാജ മല്ലിക, വി ജി തമ്പി, എൻ രാജൻ, വത്സലൻ വാതുശ്ശേരി, ഡോ. കെ ഗോപി നാഥൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. Read on deshabhimani.com