എടത്തിരുത്തിയിൽ കൃഷിനാശം

കനത്ത മഴയിലും കാറ്റിലും ഒടിഞ്ഞുവീണ കുലച്ച വാഴകൾ


എടത്തിരുത്തി  രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും എടത്തിരുത്തിയിൽ കൃഷിനാശം. നൂറോളം കുലച്ച വാഴകൾ ഒടിഞ്ഞുവീണു. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം സ്വദേശി പള്ളിപ്പറമ്പിൽ സിദ്ദിഖ് എടത്തിരുത്തി മുനയം പ്രദേശത്ത് നടത്തിയിരുന്ന വാഴ, പച്ചക്കറി കൃഷികളാണ് നശിച്ചത്.  രണ്ടരയേക്കറോളം സ്ഥലത്തെ വാഴക്കൃഷിയില്‍ നൂറോളം കുലച്ച നേന്ത്രവാഴകൾ ഒടിഞ്ഞുവീണു. കൂടാതെ പടവലം, കയ്പക്ക, പടവലം എന്നിവയും വെള്ളം കയറി നശിച്ചു. ഓണത്തിന് വിളവെടുക്കാൻ ലക്ഷ്യമിട്ട് മൂന്നൂറോളം നേന്ത്ര വാഴകളാണ് കൃഷിയിറക്കിയത്.  ഇതിൽ വിളവെടുക്കാറായ നൂറോളം വാഴകളാണ് നശിച്ചത്. വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായി സിദ്ധിഖ് പറഞ്ഞു. കൃഷി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. Read on deshabhimani.com

Related News