വിയ്യൂർ ജയിലിലും വിളയും ഇംഗ്ലീഷ്‌ മത്തങ്ങ

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കൃഷിയിറക്കിയ ബട്ടർ നട്ട്‌ സ്കോഷ് മധ്യമേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ 
പി അജയകുമാർ വിളവെടുക്കുന്നു


തൃശൂർ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും കണ്ടുവരുന്ന മത്തങ്ങ  ബട്ടർനട്ട് സ്കോഷ്  വിയ്യൂരിലെ അതീവ സുരക്ഷാ ജയിൽ കോമ്പൗണ്ടിലും. ഷെയ്ക്ക്, അച്ചാർ തുടങ്ങിയ ആവശ്യങ്ങൾക്ക് ബട്ടർനട്ട് സ്കോഷ്   ഉപയോഗിക്കാം. 90 ദിവസത്തിൽ വിളവെടുക്കാം.  എറണാകുളം വടക്കൻ പറവൂരിലെ ടി രമേശന്റെ   നേതൃത്വത്തിലുള്ള സ്നോ വൈറ്റ് കർഷക കൂട്ടായ്‌മയാണ്  കൃഷിക്ക്‌ നിർദേശങ്ങൾ നൽകിയത്. അഞ്ച്‌  ഏക്കർ  കൃഷിഭൂമിയിൽ മത്തൻ, കുമ്പളം, പടവലം, വെണ്ടയ്ക്ക, പയർ, കായ, ചീര, പാവയ്ക്ക, അമര, വഴുതന എന്നിവയും കൃഷി ചെയ്യുന്നുണ്ട്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ  സുരാജിന്റെ നേതൃത്വത്തിൽ  ഇരുപത്‌ അന്തേവാസികളാണ് കൃഷിപ്പണി നടത്തുന്നത്‌. പ്രതിമാസം 1000 കിലോഗ്രാം പച്ചക്കറി വിളവെടുക്കും. 70,000 രൂപയുടെ വരുമാനം ലഭിക്കും. ജയിൽ വകുപ്പ്‌  മധ്യമേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പി അജയകുമാർ കൃഷി വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ജയിൽ സൂപ്രണ്ട് ടി ആർ  രാജീവ്, കൃഷി വിജ്ഞാൻ കേന്ദ്രം മേധാവി ഡോ. മേരി റെജീന, ഡോ. എ അഞ്ജു, എ നസീം, സുനിൽ എസ്‌ കുമാർ, എ ധന്യ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News