യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധമിരമ്പി

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ശാഖ കലക്‌ടറേറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധം


തൃശൂർ  കൊൽക്കത്തയിൽ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധമിരമ്പി. ജില്ലയിൽ ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടെ പ്രതിഷേധം പൂർണമായിരുന്നു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും സുരക്ഷിത മേഖലയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.   സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒ പിയടക്കം പ്രവർത്തിച്ചില്ല.  അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയകളും മുടക്കമില്ലാതെ നടന്നു. തൃശൂർ, ഇരിങ്ങാലക്കുട ജനറൽ ആശുപത്രികൾ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികളിലടക്കം ഒ പി പ്രവർത്തിച്ചില്ല. എംഎംഎ, കെജിഎംടിഎ, കെജിഎംഒഎ, ഐഡിഎ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പണിമുടക്കിയ ഡോക്ടർമാർ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ജില്ലയിലെ 11 ബ്രാഞ്ചുകളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു.ചെയർമാൻ ഡോ.ജോയ് മഞ്ഞില അധ്യക്ഷനായി. ഡോ. എം ഇ സുഗുണൻ, ഡോ. കെ വി ദേവദാസ്, സെക്രട്ടറി ഡോ. പി ഗോപികുമാർ, ഐഎംഎ തൃശൂർ പ്രസിഡന്റ് ഡോ.ജോസഫ് ജോർജ്‌, ഡോ.ബേബി തോമസ്, ഡോ. ആർ ഇന്ദുധരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News