മാതൃത്വ അവധി നിഷേധത്തിൽ പ്രതിഷേധം

കെഎയു എംപ്ലോയീസ്‌ അസോസിയേഷൻ നടത്തിയ പ്രതിഷേധയോഗം സി സുജാത ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ  പ്രസവാനന്തരം വനിതാ ജീവനക്കാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അനുവദിച്ച മാതൃത്വ അവധിയുടെ തുടർച്ചയായുള്ള ശൂന്യവേതനാവധി നിഷേധിച്ച കേരള കാർഷിക സർവകലാശാലാ നടപടിക്കെതിരെ എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു. സർവകലാശാലയുടെ വെള്ളാനിക്കരയിലെ മെക്കാനിക്കൽ സബ്ഡിവിഷൻ ഓഫീസിൽ ഓവർസിയർ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരി, പ്രസവാവധിയുടെ തുടർച്ചയായുള്ള ശൂന്യവേതനാവധി അപേക്ഷയുമായി സ്ഥാപനമേധാവിയായ അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എന്‍ജിനിയർ ഇൻ ചാർജ് സ്റ്റിജോ ജോർജിനെ സമീപിച്ചപ്പോൾ അവധി നിഷേധിക്കുകയായിരുന്നു.  ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച്‌ കെഎയു എംപ്ലോയീസ്‌ അസോസിയേഷൻ നേതൃത്വത്തിൽ  പ്രകടനവും പൊതുയോഗവും നടത്തി. കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌  സി സുജാത  ഉദ്‌ഘാടനം ചെയ്‌തു. കെ യു സരിത, പി പി ജിജിയ, കെ ആർ പ്രദീഷ്, എൻ ആർ സാജൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News