എസി വില്ലനാകില്ല; വിധവാ പെൻഷൻ റെഡി
തൃശൂർ വിധവാ പെൻഷൻ ലഭിക്കാൻ എസി വില്ലനായതോടെയാണ് വടൂക്കര പൂക്കാട് വീട്ടിൽ എ വി ജൈത്രി പരാതിയുമായി അദാലത്തിലെത്തിയത്. 2024 ഏപ്രിൽ 15നാണ് വിധവാ പെൻഷന് ജൈത്രി അപേക്ഷിച്ചത്. വീട്ടിൽ എസി ഉണ്ടെന്ന കാരണത്താൽ ലഭിച്ചില്ല. പ്രായമായ മാതാപിതാക്കൾക്കൊപ്പമാണ് ജൈത്രി താമസിക്കുന്നത്. ചൂടുമൂലമുണ്ടാകുന്ന ത്വക്ക് അലർജിക്ക് ആശ്വാസമായാണ് എസി ഉപയോഗിക്കുന്നതെന്ന് ബോധ്യപ്പെട്ടതോടെ മന്ത്രി കെ രാജൻ മാനുഷിക പരിഗണന നൽകി പ്രശ്നം പരിഹരിക്കാൻ കോർപറേഷൻ സെക്രട്ടറിയോട് നിർദേശിച്ചു. Read on deshabhimani.com