യുവതിക്ക് പീഡനം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
തൃശൂർ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ചിറ്റിശേരി പട്ടത്തുപറമ്പിൽ മോഹന്റെ (70) ജാമ്യാപേക്ഷയാണ് തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ വി രജനീഷ് തള്ളിയത്. 2021 നവംബറിലാണ് സംഭവം. കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി യുവതിയെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷിച്ചു. പ്രതി ജാമ്യമർഹിക്കുന്നില്ലെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സോളി ജോസഫ് വാദിച്ചു. തുടർന്ന് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായി. Read on deshabhimani.com