ഭൂരിഭാഗം പരാതികളും അദാലത്തില്‍ തീര്‍പ്പാക്കും: മന്ത്രി കെ രാജന്‍
തൃശൂർ ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലെത്തുന്ന ഭൂരിഭാഗം പരാതികളും അദാലത്തിൽ തന്നെ തീര്‍പ്പാക്കുമെന്ന് മന്ത്രി കെ രാജൻ. തൃശൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ തലത്തിൽ തീർപ്പാക്കാനാകാത്തവ സർക്കാർ ക്യാബിനറ്റ് തീരുമാനത്തിലൂടെ പരിഹരിക്കും. മറ്റു ചിലത് വകുപ്പുകളുടെ നേതൃത്വത്തിൽ പരിഹരിക്കും. ആവശ്യമെങ്കിൽ നിയമസഭകൂടിയും പരാതികൾ തീർപ്പാക്കും. പൊതുജനങ്ങൾ സർക്കാർ സേവനങ്ങൾ അതിവേഗം ഉറപ്പാക്കും–- മന്ത്രി പറഞ്ഞു. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ എം എൽ റോസി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, കലക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, സബ് കലക്ടർ അഖിൽ വി മേനോൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com