കിഴുപ്പിള്ളിക്കര ലിഫ്റ്റ് ഇറിഗേഷന് പുതിയ ഭരണാനുമതിയായി
ചേർപ്പ് നിർമാണം മുടങ്ങിയ കിഴുപ്പിള്ളിക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുനരാരംഭിക്കുന്നതിന് പുതുക്കിയ നിരക്കിലുള്ള ഭരണാനുമതി ലഭിച്ചു. തൃശൂരിൽ നടന്ന താലൂക്ക് അദാലത്തിലാണ് അനുമതി ലഭിച്ചത്. താന്ന്യം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷി ആവശ്യത്തിനായി 2017ൽ സംസ്ഥാന സർക്കാർ അനുവദിച്ച് 4 കോടി രൂപ മുതൽ മുടക്കിയാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ കരാറുകാരൻ മരണപ്പെട്ടത്തൊടെ നിർമാണം നിലച്ചു. പിന്നീട് ജിഎസ്ടി തുക കൂടി ഉൾപ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അനുമതി ലഭിച്ചില്ല. പദ്ധതി പുനരാരംഭിക്കുന്നതിന് സിപിഐ എം താന്ന്യം തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകൽ നിരന്തരം ഇടപെടൽ നടത്തിയിരുന്നു. തുടർന്ന് തൃശൂരിൽ നടന്ന താലൂക്ക് അദാലത്തിൽ അപേക്ഷ സമർപ്പിച്ചു. അദാലത്തിൽ തന്നെ ബാക്കി പ്രവർത്തിക്കുള്ള 2,06,51000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി ലോക്കൽ സെക്രട്ടറി ടി വി മദനമോഹനൻ അറിയിച്ചു. Read on deshabhimani.com