ദുരിതാശ്വാസ ക്യാമ്പ് തുറന്നു



ഇരിങ്ങാലക്കുട  കനത്ത മഴയിൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. ഇതേതുടര്‍ന്ന്,  കാറളം, കാട്ടൂർ, മുരിയാട് പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാറളത്ത് എളംപുഴ, ചെങ്ങാനി പാടം, പുഴമ്പള്ളം, താണിശേരി പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കാറളം എഎൽപി സ്കൂളിലും താണിശേരി എൽഎഫ്എൽപി സ്കൂളിലും ക്യാമ്പുകൾ തുറന്നു. കാറളത്ത് പത്തും താണിശേരിയിൽ മൂന്നും കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്.  പലരും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കാട്ടൂരിൽ മാവുംവളവ്, മധുരംപിള്ളി, ചെമ്പൻചാൽ, മാങ്കുറ്റിത്തറ, ഇത്തിക്കുന്ന് നഗർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കരാഞ്ചിറ സെന്റ്  സേവിയേഴ്സ് ഹൈസ്കൂളിൽ ക്യാമ്പ് തുടങ്ങി. മുരിയാട് പുല്ലൂർ ആനുരുളിയിൽ വീടുകളിൽ വെള്ളം കയറി. ചേർപ്പുംകുന്ന് സാംസ്കാരിക നിലയത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. പൂമംഗലത്ത് കൊളമ്പിത്താഴത്തും, നാലാം വാർഡിന്റെ കിഴക്കൻ മേഖലയിലും വീടുകളിൽ വെള്ളം കയറി. കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. Read on deshabhimani.com

Related News