മനക്കൊടി - പുള്ള്, മനക്കൊടി - ശാസ്താംകടവ് 
റോഡുകൾ അടച്ചു



അരിമ്പൂർ  വിനോദ സഞ്ചാരകേന്ദ്രമായ പുള്ള് - മനക്കൊടി റോഡിലൂടെയുള്ള ഗതാഗതം വ്യാഴാഴ്ച രാവിലെ മുതൽ തടഞ്ഞു. കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം ഉയർന്ന് റോഡിലൂടെ ഒഴുകിയതിനെ തുടർന്ന് അപകട സാധ്യത കണക്കിലെടുത്താണ്‌ നടപടി. അന്തിക്കാട് പൊലീസ് ഇടപെട്ടാണ് ഗതാഗതം നിര്‍ത്തിവച്ചത്.  മനക്കൊടി –-പുളള് റോഡും, മനക്കൊടി –-കോടന്നൂർ ശാസ്താംകടവ് റോഡും അടച്ചു. തൃശൂരിലേക്കുള്ള എളുപ്പവഴി ആയതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി വരുന്നത്. Read on deshabhimani.com

Related News