എംഎൽഎ റോഡിലെ പാലത്തിനു മുകളിലൂടെ മഴവെള്ളം കരകവിഞ്ഞൊഴുകി
പുഴയ്ക്കൽ കുറ്റുർ -പൂങ്കുന്നം എംഎൽഎ റോഡിൽ പാലത്തിനു മുകളിലൂടെ വെള്ളം കരകവിഞ്ഞൊഴുകി വീടുകളുടെയും സ്ഥാപനങ്ങളുടെയും പറമ്പുകൾ വെള്ളക്കെട്ടിലായി. ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽ മറിയുന്നുണ്ട്. റോഡും ചാലും നെൽവയലും വേർതിരിച്ചറിയാനാകാത്ത അവസ്ഥയാണ് നിലവിൽ. സമിപത്തുണ്ടായിരുന്ന തട്ടുകടയിലെ അടുക്കള സാമഗ്രികൾ ഒലിച്ചുപോയി. ശക്തമായ മഴയെത്തുടർന്ന് നഗരത്തിൽ നിന്നുമുള്ള അതിശക്തമായ ഒഴുക്കിൽ കുറ്റൂർ, പോട്ടോർ, ചെമ്പിശ്ശേരി മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പുഴയ്ക്കൽ, പുല്ലഴി വഴി ഏനാമാവിലേക്ക് പോകുന്ന കനാൽ നിറഞ്ഞ് ഗതിമാറി ഒഴുകുകയാണ്. Read on deshabhimani.com