ആമിനയുടെ വീട് വെള്ളക്കെട്ടിൽ

തൊയക്കാവ് കോഴിപ്പറമ്പിന് സമീപം വെള്ളക്കെട്ടിലായ പണിക്കവീട്ടിൽ ആമിന കുഞ്ഞുമുഹമ്മദിന്റെ വീട്


  വെങ്കിടങ്ങ്  തൊയക്കാവ് കോഴിപ്പറമ്പിന് സമീപം വീട് വെള്ളക്കെട്ടിലായി. പണിക്കവീട്ടിൽ ആമിന കുഞ്ഞുമുഹമ്മദിന്റെ വീടാണ് വെള്ളക്കെട്ടിലായത്. വെള്ളം ഒഴുകി പോയിരുന്ന പഴയത്തോട് നികത്തി 2015ൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡുണ്ടാക്കി. എന്നാൽ വെള്ളം ഒഴുകി പോകാൻ കാന നിർമിക്കുന്നതിന് പകരം റോഡിന് നടുവിലൂടെ വ്യാസം കുറഞ്ഞ മുപ്പത് മീറ്റർ കോൺക്രീറ്റ് പൈപ്പാണ് സ്ഥാപിച്ചത്.  ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടാൻ കോഴിപ്പറമ്പ് റോഡ് പൊളിച്ചപ്പോൾ ഈ പൈപ്പുകൾ പല സ്ഥലങ്ങളിലും തകർന്നു. ഇതാണ് നീരൊഴുക്ക് തടസപ്പെടാൻ പ്രധാന കാരണം. ഇതോടെ കഴിഞ്ഞ നാല് വർഷമായി മഴക്കാലത്ത്  ഈ വീട്ടിൽ വെള്ളം കയറുകയാണ്. വീട് തകരുമെന്ന ഭയത്തിലാണ് കുടുംബം. കഴിഞ്ഞ വർഷം വെങ്കിടങ്ങ്  പഞ്ചായത്ത് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഇത്തവണ വലിയ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിച്ചുങ്കിലും വിജയിച്ചില്ല.  സ്ഥിരം കാന നിർമിക്കണമെന്നും വീട്ടിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി കളഞ്ഞ് സ്വൈര്യ ജീവിതം ഉറപ്പ് വരുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. Read on deshabhimani.com

Related News