ജാതിക്കയും റബര്‍ഷീറ്റും സൂക്ഷിച്ചിരുന്ന ചേക്കിന് തീപിടിച്ചു
ചാലക്കുടി ജാതിക്കായയും റബർഷീറ്റും സൂക്ഷിച്ചിരുന്ന ചേക്കിന് തീപിടിച്ചു. മേലൂർ പഞ്ചായത്തിലെ പുഷ്പഗിരിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. മകരപ്പിള്ളി വീട്ടിൽ ജോസ് ജിജുവിന്റെ ഉടമസ്ഥതയിലുള്ള ചേകിനാണ് തീപിടിച്ചത്. ഫയർഫോഴ്‌സെത്തി തീയണച്ചു. റബർ ഷീറ്റുകളും ജാതിക്കയും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. റബർഷീറ്റ് പുകയ്‌ക്കാനിട്ടിരുന്ന തീയിൽനിന്നാണ് ചേകിലേക്ക് തീപടർന്നത്. Read on deshabhimani.com