പട്ടിക്കാംതൊടി പുരസ്കാരവിതരണം
ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ഗുരുസ്മരണാദിനാചരണവും, കലാമണ്ഡലം പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണവും നടന്നു. രാവിലെ കലാമണ്ഡലത്തില്‍ ഗുരുക്കന്‍മാരുടെ ചിത്രങ്ങള്‍ക്കു മുന്നില്‍ പുഷ്പാര്‍ച്ചനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വൈകിട്ട് കൂത്തമ്പലത്തില്‍ നടന്ന യോഗം കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി അനന്തകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. പി രാജേഷ്‌കുമാര്‍ അധ്യക്ഷനായി. പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം കലാമണ്ഡലം ബാലസുബ്രമണ്യന് കലാമണ്ഡലം ഗോപി സമ്മാനിച്ചു. നാട്യപുരസ്‌കാരം കഥകളി വേഷം വടക്കന്‍ കളരി ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥി സൂര്യകിരണിനും സമ്മാനിച്ചു. കലാമണ്ഡലം അരുണ്‍ ബി വാര്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കലാമണ്ഡലം വി അച്യുതാനന്ദന്‍, കലാമണ്ഡലം ഹരിനാരായണന്‍, ഭരണസമിതി അംഗങ്ങളായ കെ ബി രാജാനന്ദ്, കെ രവീന്ദ്രനാഥ്, എസ് രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു . തുടര്‍ന്നു നടന്ന നളചരിതം നാലാം ദിവസം കഥകളിയില്‍ ദമയന്തിയായി കലാമണ്ഡലം ഷണ്‍മുഖന്‍, കേശിനിയായി കലാമണ്ഡലം സൂരജ്, ബാഹുകന്‍, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അരങ്ങിലെത്തി. Read on deshabhimani.com