മടകളിൽ മെയ്യെഴുത്ത് കാണാൻ ആയിരങ്ങൾ
തൃശൂർ മെയ്യെഴുത്ത് കാണാനും പുലികളോടൊപ്പം സെൽഫിയെടുക്കാനും മടകളിൽ കുടുംബസമേതം എത്തിയത് ആയിരങ്ങൾ. ഇത്തവണ പുലിമടകളിലെ കുടുംബ സാന്നിധ്യം പുലികളിയുടെ ജനകീയത വിളിച്ചോതുന്നതായിരുന്നു. കുടുംബ സമേതം എത്തിയവർ പുലിവര ആസ്വദിച്ചു. പുലികളോടൊപ്പം ഫോട്ടോയെടുത്താണ് മടങ്ങിയത്. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവർ മടകളിലെത്തി പുലികളുടെ ദേഹത്ത് ചായം തേച്ചു. പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ എം എൽ റോസി, കലക്ടർ അർജുൻ പാണ്ഡ്യൻ, മേള പ്രമാണി പെരുവനം കുട്ടൻ മാരാർ എന്നിവരും മടകളിലെത്തി. ബുധനാഴ്‌ച പുലർച്ചെ അഞ്ചുമുതൽ മടകളിൽ മെയ്യെഴുത്ത് ആരംഭിച്ചിരുന്നു. Read on deshabhimani.com