ചാവക്കാട് നഗരസഭ മത്സ്യഭവന് പുതിയ കെട്ടിടം



ചാവക്കാട് ചാവക്കാട് നഗരസഭ മത്സ്യഭവന് പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നു.  കെട്ടിട നിര്‍മാണത്തിന് ഗുരുവായൂര്‍ എന്‍ കെ അക്ബർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയ്ക്ക്‌ ഭരണാനുമതിയായി. ചാവക്കാട് മണത്തലയില്‍ ദേശീയപാതയുടെ സമീപത്തുണ്ടായിരുന്ന ചാവക്കാട് നഗരസഭ മത്സ്യഭവന്‍ കെട്ടിടം ഹൈവേ വികസനത്തിന്റെ  ഭാഗമായി പൊളിച്ചു മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ബ്ലാങ്ങാട് ഫിഷറീസ് കോളനിയിലെ 20 സെന്റോളം വരുന്ന ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് മത്സ്യഭവന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിട നിർമാണത്തിന് കലക്ടര്‍ ഭരണാനുമതി നല്‍കി ഉത്തരവായി. തീരദേശ വികസന കോര്‍പറേഷന്‍ ചീഫ് എൻജിനിയര്‍ക്കാണ് നിര്‍മാണ ചുമതല. Read on deshabhimani.com

Related News