കാട്ടിനുള്ളില്‍ ചൂട് കനക്കുന്നു

അതിരപ്പിള്ളിയുടെ ഏഴാറ്റുമുഖം ഭാഗത്ത് വെള്ളം കുടിക്കാനെത്തിയ മ്ലാവിന്റെ കൊമ്പില്‍ വിശ്രമിക്കുന്ന കാക്ക (വൈല്‍ഡ് ലൈഫ്‌ ഫോട്ടോഗ്രാഫര്‍ സതീഷ്‌കുമാര്‍ പകര്‍ത്തിയ ചിത്രം)


ചാലക്കുടി കാട്ടിനുള്ളിൽ ചൂട് കനക്കുന്നു. ചൂട് കൂടിയതോടെ വന്യമൃഗങ്ങൾ പുഴയോരം തേടിയെത്തിതുടങ്ങി. അതിരപ്പിള്ളി വനമേഖലയിലെ പുഴയോരത്ത് വന്യമൃഗങ്ങൾ കൂട്ടത്തോടെയെത്തുന്നത് പതിവായി.  ആനകൂട്ടം പകൽ മുഴുവൻ പുഴയിൽ മുങ്ങി കിടക്കുന്നതും പതിവ് കാഴ്ചയാണ്. കുടിക്കാനും കുളിക്കാനും മൃഗങ്ങളും പക്ഷികളും പുഴയിലെത്തുന്നത് പതിവായി മാറിയിരിക്കുകയാണ്. Read on deshabhimani.com

Related News