വാഴാനിപ്പുഴ വറ്റുന്നു

വെള്ളം കുറഞ്ഞു തുടങ്ങിയ വാഴാനിപ്പുഴ


വടക്കാഞ്ചേരി  കുംഭച്ചൂടിൽ വാഴാനിപ്പുഴ  വറ്റിത്തുടങ്ങി. വടക്കാഞ്ചേരി  കുമ്മായച്ചിറ പരിസരത്ത്‌ പുഴ അനുദിനം വരണ്ട് ഉണങ്ങുകയാണ്.  കിണറുകളും കുളങ്ങളും വറ്റിപ്പോകുമെന്ന  ആശങ്കയിലാണ് നാട്ടുകാർ. മുൻവർഷങ്ങളിൽ അധികൃതർ ജെസിബിയും മറ്റും ഉപയോഗിച്ച് ആഴവും പരപ്പും കൂട്ടി  ജലം സംഭരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊണ്ടിരുന്നു. തന്മൂലം ചിറ കെട്ടിയ സ്ഥലങ്ങളിൽ വേനലിൽ ഉൾപ്പെടെ ഒരു പരിധിവരെ ജലം സംഭരിക്കാനുമായി.  എന്നാൽ വേനൽ കടുത്തതോടെ പലയിടത്തും നീർച്ചാലുകൾ വറ്റിത്തുടങ്ങി.   Read on deshabhimani.com

Related News