കാഴ്‌ചപരിമിതരും കാഴ്‌ചയുള്ളവരും ഇന്ന് മുഖാമുഖം



തൃശൂർ അന്താരാഷ്‌ട്ര ചെസ്‌ ദിനത്തോടനുബന്ധിച്ച്‌,  കാഴ്‌ച പരിമിതരായ താരങ്ങളും  കാഴ്ചശേഷിയുള്ളവരുമായുള്ള മത്സരം ശനിയാഴ്‌ച നടക്കും. ചെസ് തൃശൂരും സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും കേരളാ ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡുമായി സഹകരിച്ചാണ്‌ തൃശൂർ പാലസ് റോഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡി ഇൻ എഡ്യൂക്കേഷൻ ഹാളിൽ രാവിലെ 10 മുതൽ പകൽ ഒന്നു വരെ മത്സരം. കാഴ്ചപരിമിതരും കാഴ്ചശേഷിയുള്ളവരും ഒരേ നിയമങ്ങൾ പാലിച്ച്‌  കളിക്കുന്ന ഏക കായിക ഇനമാണ്‌ ചെസ്.   കാഴ്ചപരിമിതർ കളിക്കാനുപയോഗിക്കുന്ന ബ്രെയ്‌ൽ ചെസ് ബോർഡുകളിൽ കറുത്ത കരുക്കൾക്ക് മേലെ നൽകിയിട്ടുള്ള ചെറിയ മുഴകളെ തൊട്ടറിഞ്ഞാണ്‌  ഇവർ വെളുത്ത കരുക്കളും കറുത്ത കരുക്കളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത്. ഓരോ കളിക്കാർക്കും ചിന്തിക്കുന്നതിനായി ഒരു മണിക്കൂറും ഓരോ നീക്കത്തിന് 30 സെക്കൻഡ് ബോണസ് സമയവും ലഭിക്കും. Read on deshabhimani.com

Related News