വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്കരിക്കുക

ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് കേരള ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധർണ കോൺഫെഡറേഷൻ ഓഫ് 
സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ ബാങ്ക് പെൻഷനേഴ്‌സിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച്  ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് കേരളയുടെ ആഭിമുഖ്യത്തിൽ വിരമിച്ച ബാങ്ക്  ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. ബാങ്കുകളിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കുക, പുതിയ പെൻഷൻ പദ്ധതി മാറ്റി പഴയ പെൻഷൻ നടപ്പിലാക്കുക, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, 2012ന് ശേഷം വിരമിച്ചവരുടെ പെൻഷൻ കണക്കാക്കാൻ സ്പെഷ്യൽ അലവൻസുകൾകൂടി ഉൾപ്പെടുത്തുക, ബാങ്കുകളിലെ പെൻഷൻ ഫണ്ട് ട്രസ്റ്റുകളിൽ വിരമിച്ച ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ധർണ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു.  എസ്ബിഐപിഎകെ കൺവീനർ കെ രവീന്ദ്രൻ അധ്യക്ഷനായി. എൻ സുരേഷ്, സി എൽ വർഗീസ്‌, പി പി മുരളീധരൻ, ജോജു ജോൺ, കെ എൻ അൻസിൽ, കെ ജയകൃഷ്‌ണൻ, വി എച്ച്‌ വിനീത, പി കെ വിപിൻബാബു എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News