നഷ്ടപരിഹാരം നൽകണം
പുത്തൂർ അതിതീവ്രമഴയെത്തുടർന്ന് പീച്ചി ഡാം തുറന്നതിനാൽ വെള്ളം കയറി നാശം സംഭവിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് പുത്തൂർ പഞ്ചായത്ത്. കൈനൂർ, പുഴമ്പള്ളം പ്രദേശങ്ങളിലാണ് വൻ നാശമുണ്ടായത്. വ്യാപാരികൾക്കും കർഷകർക്കും വൻ സാമ്പത്തിക നഷ്ടങ്ങൾ സംഭവിച്ചു. പുത്തൂർപ്പുഴയിൽ മരണപ്പെട്ട അഖിലിന്റെ കുടുംബത്തിന് ധനസഹായം, പീച്ചി ഡാമിലെ മണൽ നീക്കി സംഭരണ ശേഷി വർധിപ്പിക്കണം. കൈനൂർ ചിറയുടെ സ്ലൂയിസ് കം പദ്ധതി പൂർത്തീകരണം, മണലിപ്പുഴയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണം, പുഴയിലെ പ്രളയാവശിഷ്ടങ്ങളും ചെളിയും ചണ്ടിയും നീക്കി ഒഴുക്ക് സുഗമമാക്കണമെന്നും പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷയായി. Read on deshabhimani.com